ഒരു രാത്രി കൂടി ' ഒരു രാത്രി കൂടി നൽകൂ , എനിക്കൊരു രാത്രി കൂടി നൽകൂ ഉറങ്ങുന്ന സൂര്യന്റെ മറയത്ത് നിന്നു കൊണ്ടൊരുപാട് കാര്യം പറയുവാൻ എനിക്കൊരു രാത്രി കൂടി നൽകൂ കലുഷമാം കലിയുഗം കൺമുന്നിലെന്നപോൽ കരതന്നിലാളിപ്പടർന്നിരുന്നു, കണയറ്റ കുരുവി തൻ കരയുന്ന നാദമോ കാട്ടുതീയായിപ്പടർന്നിരുന്നു, പുഴയെന്നൊരോർമതൻബലികുടീരം പോൽ മണൽതിട്ട കാൺകെ നിരന്നു നിന്നു, ചിങ്ങമാസത്തിലെ പൊന്നോണനാളിനെ തളിരിട്ട പൂക്കൾ മറന്നിരുന്നു, ഉച്ചക്കു സദ്യക്കു ചോറുവിളമ്പുവാൻ വാഴയില ദൂരെ മാറി നിന്നു ശാന്തമാം സൗഹൃദം ഹൃസ്വമായ് ഇന്നിതാ നാലു ചുമരിലൊതുങ്ങി നിന്നു, രക്ത ബന്ധങ്ങൾ തമ്മിൽ കലഹിച്ചു രക്തത്തിനായ് പോരടിച്ചുവല്ലോ, ആഡംബരത്തിന്റെ മായിക ലോകത്തിലാത്മബന്ധങ്ങൾ തടസ്സമായി സ്നേഹിച്ചു ലാളിച്ചു പോറ്റി വളർത്തിയ മാതാപിതാക്കൾ പഴഞ്ചനായി എന്തിനെന്നറിയില്ല ഏതിനെന്നറിയില്ല അവനൊന്നുമറിയില്ല ജീവിതത്തിൽ, അവനൊന്നുമറിയില്ല ജീവിതത്തിൽ , ഈ വൈകിയ വേളയിൽ അവസാന ശ്വാസത്തിൽ ഊന്നിപ്പറയുന്നതൊന്നുമാത്രം ആറടി മണ്ണിൽ ഒതുങ്ങേണ്ട മാനുഷ്യാ കേവലം സ്വാർത്ഥനായ് മാറിടല്ലേ ..............
'എ കെ ആർ
Saturday, 7 September 2019
Oru rathri koodi nalkuu
Subscribe to:
Comments (Atom)