Monday, 7 October 2019

വേര് എ കെ അർ

         വേര്                                                                                                                                     പൊളിച്ചുതുടങ്ങിയ വീടിന്റെ മുന്നിലൂടെ ഇന്ദിര നടന്നു, അവരുടെ ജീവിതത്തിന്റെ പുസ്തകത്തിൽ അല്ല കണക്കു പുസ്തകത്തിൽ നഷ്ടത്തിന്റെ കണക്കുകളുടെ ഒരദ്ധ്യായം തന്നെയുണ്ട്, കഴിഞ്ഞ വർഷത്തിലെ പ്രളയത്തിൽ ഇന്ദിരക്കുണ്ടായ നഷ്ടം ചില്ലറയല്ല, ഒരു കണക്കിന് പറഞ്ഞാൽ അത് നന്നായി ,അതു കൊണ്ടാണല്ലോ  തന്റെ പൊട്ടിപ്പൊളിഞ്ഞ വീട് ഒലിച്ചുപോയതും സർക്കാരിന്റെ ധനസഹയമായ നാലര ലക്ഷം രൂപ ലഭിച്ചതും, ഇന്ദിരയ്ക്ക് അഞ്ച് മക്കളാണ് മൂന്നാന്നും രണ്ടു പെണ്ണും അഞ്ച് പേരും അഞ്ച് ഭൂഖണ്ഡങ്ങൾ, അഞ്ച് ദേശങ്ങൾ അഞ്ച് ഭാഷകൾ വൈവിദ്ധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു കുടുംബം എന്ന് വേണമെങ്കിൽ പറയാം...... രവിച്ചേട്ടൻ വരാൻ സമയമായി ചായ വയ്ക്കണം അവിലു നനക്കണം, അടിച്ചു വാരണം രാത്രിയിലേക്കുള്ള അരി കഴുകി അടുപ്പത്തിടണം സമയം അഞ്ചരയായി 'അതിനിടയിൽ അമ്പലത്തിൽ പോയി ദീപാരാധന തൊഴണം തന്റെ എല്ലാ ആശ്രയവും ഭഗവതിയാണ് ഇന്ദിര ഇടക്കിടക്ക് പറയും, രവിയും ഇന്ദിരയവും മാത്രം മുള്ള ജീവിതം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടോളമായി ഇടയ്ക്ക് അതിഥികൾ കൂട്ടിന്നു വന്നു പോയി, ആരവങ്ങളും അതിഥികളുടെ വരവും നിലച്ചു.ഇന്ദിരയുടെ ചുളുങ്ങിയ കവിളും ഞരമ്പ് പൊങ്ങിയ കൈവിരലും ആൽമരത്തിന്റെ കെട്ടുപിണഞ്ഞ് കിടക്കുന്ന വേരുകൾ പോലെ തോന്നി, ശുദ്ധവായു ലഭിക്കുന്ന ഒരിടം എന്നാൽ കാലചക്രത്തിന്റെ ഓട്ടപ്പാച്ചിലിൽ,, വേരുകൾ പിഴുതെറിയപ്പെട്ടു | ജീവിതം തന്നെ ഒരു വേരാണ് ഓർമ്മകളുടെ സ്വപ്നങ്ങളുടെ കിനാവുകളുടെ, അനുഭവങ്ങളുടെ അവസാനിക്കാത്ത സാഗരം പോലെ പടർന്നു പന്തലിച്ച ''ഒരു വേര് "വേരുകൾ മുറിച്ചു മാറ്റിയാൽ കായ്ഫലം കൂടും പണ്ടാരോ പറഞ്ഞതാണ് ഉമ്മറത്തെ തെങ്ങിന്റെ തോട് കീറാൻ വന്നപ്പോൾ വേര് പൊട്ടിച്ചത് ഓർക്കുന്നു ഇതുപോലൊരു വേരായിരുന്നു ഇന്ദിരയ്ക്കും കൂടുംബത്തിനുമിടയിൽ ഉണ്ടായിരുന്നത്, അഞ്ചര അടിപൊക്കം വെളുത്ത നിറം 'ഉറച്ച ശരീരം, വേരുകൾ ചർമ്മം മറച്ചിരിക്കുന്നു, ഇഷ്ടികകളത്തിലെ തീച്ചൂളയ്ക്കരികിൽ, നിന്ന് പണിയെടുക്കുന്ന യുവാവ് രവിചന്ദ്രൻ ,ഇന്ദിര ടൈപ്പറ്റൈറ്റിങ്ങും ഷോർട്ട് ഹാന്റും പഠിക്കാൻ സുനി മാഷിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുമ്പോൾ മുതൽ മനസ്സിൽ ഒരു വേര് മുളച്ചു, വേരിന് വെള്ളവും വളവും നൽകി വേര് വളർന്നു വികസിച്ചു കൈവെള്ളയിലെ താലിച്ചരടായി കെട്ടുപിണഞ്ഞു 'അതോടെ, ഇന്ദിരയുടെ കുടുംബവുമായുണ്ടായ പ്രത്യേകിച്ച് അമ്മയുമായി ഇഴ ചേർന്നിരുന്ന .പൊക്കിൾക്കൊടിവേരുകൾ, പിഴുതെറിയപ്പെട്ടു ,പത്മനാഭൻ നായരുടെയും, ജാനകിയമ്മയുടെയും, ഏക മകൾ പരിലാളനകളോടെ രണ്ട് പതിറ്റാണ്ടിനൊരു കൊല്ലം തികയുന്നതുവരെ വളർത്തി വലുതാക്കി, ടൈപറേറ്റിങ്ങ് സെൻറർ വിട്ട്, രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഇന്ദിരയെ കണ്ടില്ല, അവൾ അച്ഛന് പാടില്ലാന്നു പറഞ്ഞ് നേരത്തേ പോയല്ലോ സുനി മാഷ് പറഞ്ഞു: '.... നാടാകെ അവൾക്കായി അന്വേഷണം :: ആരും കണ്ടില്ല ...... റെയിൽവേ സ്‌റ്റേഷനിൽ നിന്നും വണ്ടി പുറപ്പെട്ടിരുന്നു. പത്മനാഭൻ നായരുടെ ഹൃദയത്തിലെ വേരുകളിലൂടെ ഇന്ദിരയിലേക്ക് വൈദ്യുത പ്രവാഹമുണ്ടായിരുന്നു അവ അറ്റതോടെ ഹൃദയം നിശബ്ദയായി, മൂകയായി ....അച്ഛനെ പട്ടടയിൽ വയ്പ്പിച്ച മകൾ... എന്റെ ജാനകിയേയും... അവൾ .......... ഭാസ്കരമ്മാവൻ പറഞ്ഞു ഭാസകരമ്മാവന്റെ കണ്ണുകളിൽ അഗ്നിയുണ്ടായിരുന്നു ഒരു സഹസ്രാബ്ദത്തിനു  പോലും ആ ആഗ്നിയെ അണയ്ക്കുക അസാധ്യം ,ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും.... പാലക്കാട്ടെ ഒരു ഉൾഗ്രാമത്തിൽ ചേക്കേറിയ, ഇന്ദിര യേയും രവിയേയും പിന്നിട് നാട്ടുകാരാരും  വീട്ടുകാരും കണ്ടില്ല .... എല്ലാത്തിനും ചരിത്രം പകരം ചോദിക്കും ചോദിക്കാതെ ഒന്നും ഒരിക്കലും കടന്നു പോയിട്ടില്ല...   അഞ്ച് വേരുകൾക്ക് വെള്ളവും വളവും നൽകി ,വ്യക്ഷമായി, തളിർത്തു പൂത്തു കായ്ച്ചു... അഞ്ച് വേരുകൾക്കും ഒരേ നിറമായിരുന്നു,  ഒരേ ഘടനയായിരുന്നു  ഒരേ 'മണമായിരുന്നു. അവ അഞ്ചും ഒന്നിലേക്ക് സന്നിവേഷിക്കപ്പെട്ടിരുന്നു., ഒടുവിൽ അത്   ഇന്ദിരയും രവിയുമായി മാറിയിരുന്നു.    [ എ കെ അർ] | അഖിൽ കൃഷ്ണ വെളിയത്തുനാട് I

Saturday, 7 September 2019

Oru rathri koodi nalkuu

ഒരു രാത്രി കൂടി '                                                       ഒരു രാത്രി കൂടി നൽകൂ ,                          എനിക്കൊരു രാത്രി കൂടി നൽകൂ                ഉറങ്ങുന്ന സൂര്യന്റെ മറയത്ത് നിന്നു കൊണ്ടൊരുപാട് കാര്യം പറയുവാൻ     എനിക്കൊരു രാത്രി കൂടി നൽകൂ              കലുഷമാം കലിയുഗം കൺമുന്നിലെന്നപോൽ കരതന്നിലാളിപ്പടർന്നിരുന്നു,                           കണയറ്റ കുരുവി തൻ കരയുന്ന നാദമോ കാട്ടുതീയായിപ്പടർന്നിരുന്നു, പുഴയെന്നൊരോർമതൻബലികുടീരം പോൽ മണൽതിട്ട കാൺകെ നിരന്നു നിന്നു, ചിങ്ങമാസത്തിലെ പൊന്നോണനാളിനെ തളിരിട്ട പൂക്കൾ മറന്നിരുന്നു,                                         ഉച്ചക്കു സദ്യക്കു ചോറുവിളമ്പുവാൻ വാഴയില ദൂരെ മാറി നിന്നു                                             ശാന്തമാം സൗഹൃദം ഹൃസ്വമായ് ഇന്നിതാ നാലു ചുമരിലൊതുങ്ങി നിന്നു,                                      രക്ത ബന്ധങ്ങൾ തമ്മിൽ കലഹിച്ചു രക്തത്തിനായ് പോരടിച്ചുവല്ലോ, ആഡംബരത്തിന്റെ മായിക ലോകത്തിലാത്മബന്ധങ്ങൾ തടസ്സമായി സ്നേഹിച്ചു ലാളിച്ചു പോറ്റി വളർത്തിയ മാതാപിതാക്കൾ പഴഞ്ചനായി     എന്തിനെന്നറിയില്ല ഏതിനെന്നറിയില്ല അവനൊന്നുമറിയില്ല ജീവിതത്തിൽ, അവനൊന്നുമറിയില്ല ജീവിതത്തിൽ                    , ഈ വൈകിയ വേളയിൽ അവസാന ശ്വാസത്തിൽ ഊന്നിപ്പറയുന്നതൊന്നുമാത്രം                           ആറടി മണ്ണിൽ ഒതുങ്ങേണ്ട മാനുഷ്യാ          കേവലം സ്വാർത്ഥനായ് മാറിടല്ലേ ..............                        
                         'എ കെ ആർ

Thursday, 29 August 2019

                         സ്വപ്നഭൂമി                         മലയാള മണ്ണിൽ പാറിപ്പറക്കുന്ന പച്ചപ്പനന്തത്ത്ത്്ത എവിടെയാണ്     ഇന്നുച്ചക്കൊടുംംവെയിലിലൊറ്റയ്ക്കു നിൽക്കുന്നപച്ചപ്പനന്തത്ത എവിടെയാണ്      കാടായ കാടെല്ലാം വെട്ടി നശിപ്പിച്ച് പടുകൂറ്റൻ ഫ്ലാറ്റുകൾ പൊങ്ങിവന്നു             ഒറ്റയ്ക്കിരിക്കുവാൻ ഇടവുമില്ല.    പാറിപ്പറക്കുവാൻ മാനമില്ല               പച്ചപ്പ്പനന്തത്ത പാറിപ്പറക്കുന്നൊരാകാശമിന്നുു  നാം മലിനമാക്കി,  പച്ചപ്പുതപ്പിൻ ഉള്ളിൽ ഒളിച്ചൊരീ ഗിരിശൃംഗമിന്നുനിരപ്പിലാക്കി      പറയാതെ.  വയ്യെനിക്കറിയാാതെ നോവുന്ന മുറിവേറ്റ പക്ഷിതൻ രാത്രി കാവ്യം അറിയാാതെ വയ്യെനിക്കകതാരിലാ ശോോോോക ബിന്ദുക്കൾ പൊഴിയുമീീ യുഗ്മമ ഗീതം  മലയാള മണ്ണിൽ പാറിപ്പറക്കുന്നന പച്ചപ്പനന്തത്ത്ത എവിടെയാന്ന് ഇന്നുച്ചക്കൊടുംംവെയിലിലൊറ്റയ്ക്കു നിൽക്കുന്ന പച്ചപ്പനന്തത്ത എവിടെയാണ്.          (AKR)